നിപ:ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട്: നിപ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലിരുന്ന ഒരാള്‍കൂടി മരിച്ചു. കോഴിക്കോട് പാലാഴി വടക്കേനാരാത്ത് കലാവാണിഭം പറമ്പ് സുരേഷിന്റെ മകന്‍ അബിന്‍(26)ആണ് മരിച്ചത്.

ഓട്ടോ ഡ്രൈവറായ അബിന്‍ പേരാമ്പ്രയിലെ ബന്ധുവീട്ടില്‍ പോയിരുന്നു. ആസമയത്ത് പ്രദേശത്തുള്ള ചിലരെയും കൊണ്ട് താലൂക്ക് ആശുപത്രിയില്‍ പോയിരുന്നു. അങ്ങനെയായിരിക്കാം രോഗം പകര്‍ന്നതെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.

ഇതോടെ നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. ഇപ്പോള്‍ 12 പേരിലാണ് രോഗബാധയുള്ളതായി സംശയിക്കുന്നത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

Related Articles