കോഴിക്കോട്ട് 30 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി

കോഴിക്കോട്: കൊടുവള്ളിയില്‍ നിന്ന് 30 ലക്ഷം രൂപയുടെ നിരോധിച്ച 500,1000 രൂപയുടെ നോട്ടുകള്‍ പിടികൂടി. ഫറോക് സ്വദേശി റിയാസ്(42), ചാലിയം സ്വദേശി മുഹമ്മദ് അസ്‌ലം(29), നടുവട്ടം സ്വദേശി അജിത് കെ ട (29) എന്നിവരാണ് പിടിയിലായത്. കൊടുവള്ളി പെട്രോള്‍ പമ്പിന് സമീപം വ്യാഴാഴ്ച അര്‍ദ്ധരാത്രിയിലാണ് ഇവര്‍ പിടിയിലായത്.

താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.