Section

malabari-logo-mobile

”പണം പ്രശനമല്ല” ഫൈവ്‌ സ്റ്റാറെങ്ങില്‍ ഫൈവ്‌ സ്റ്റാറ്‌

HIGHLIGHTS : കോഴിക്കോട്‌: ഫോര്‍സ്‌റ്റാറ്‌ ബാറുകളടക്കം പൂട്ടിയതോടെ സംസ്ഥാനത്ത്‌ ഉള്ള നാല്‍പതോളം ഫൈവ്‌ സ്റ്റാര്‍ ബാറുകളില്‍ മദ്യപിക്കാനെത്തുന്നവരുടെ

Untitled-1 copyകോഴിക്കോട്‌: ഫോര്‍സ്‌റ്റാറ്‌ ബാറുകളടക്കം പൂട്ടിയതോടെ സംസ്ഥാനത്ത്‌ ഉള്ള നാല്‍പതോളം ഫൈവ്‌ സ്റ്റാര്‍ ബാറുകളില്‍ മദ്യപിക്കാനെത്തുന്നവരുടെ കൂട്ടപ്പൊരിച്ചില്‍. പെട്ടന്നുള്ള ഈ തള്ളിക്കയറ്റം ഫൈവ്‌ സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകളുടെ താളം തെറ്റിച്ചിരിക്കുകായണ്‌. പണം ഒരു പ്രശ്‌നമല്ല ഞാന്‍ കുടിക്കും എന്നു തീരുമാനിച്ചു വരുന്നവരുടെയെടുത്ത്‌ ഉപചാരങ്ങള്‍ പാലിച്ചുള്ള മദ്യം വിളമ്പല്‍ ഒന്നും ഏശുന്നില്ല. കൂടാതെ ബാര്‍ ജീവനക്കാരും മദ്യപിക്കാനെത്തുന്നവരു തമ്മിലള്ള സംഘര്‍ഷവും വര്‍ദ്ധിച്ചിരിക്കുകയാണ്‌. പല ജില്ലകളിലും ഒരു ഫൈവ്‌ സ്റ്റാര്‍ മാത്രമാണുള്ളത്‌. ഇന്നലെ ഞായറാഴചയായതിനാല്‍ ഇത്തരം ഇടങ്ങളില്‍ കനത്ത തിരക്കാണ്‌ അനുഭവപ്പെട്ടത്‌.

വിവിഐപികള്‍ക്ക്‌ അടക്കമുള്ള ഒരു ക്ലാസ്സിന്‌ മാത്രം സൗകര്യമൊരുക്കിയരുന്ന ഇത്തരം ഇടങ്ങളിലേക്ക്‌ സാധാരണക്കാര്‍ എത്തിയത്‌്‌ തങ്ങളുടെ ബിസ്സിനസ്സിനെ ബാധിച്ചുവെന്ന്‌ ഹോട്ടല്‍ മാനേജ്‌മെന്റ്‌ പറയുന്നു. കൂടാതെ ഹോട്ടലില്‍ താമസിക്കുന്ന വിദേശികളടക്കമുള്ളവര്‍ക്ക്‌ മദ്യം വിളമ്പാന്‍ സ്ഥലമില്ലാതാകുന്നത്‌ പ്രശനങ്ങള്‍ സൃഷ്ടിക്കുന്നുണ്ടത്രെ.

sameeksha-malabarinews

തിരക്ക്‌ നിയന്ത്രിക്കാന്‍ പലയിടങ്ങളിലും കൂടുതലായി സെക്യൂരിറ്റി ഏര്‍പ്പെടുത്തിക്കഴിഞ്ഞു പുറത്തുനിന്നെത്തുന്നവര്‍ക്ക്‌ പ്രത്യേക വഴിയും കൗണ്ടറും സജ്ജീരിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ഫൈവ്‌ സ്റ്റാര്‍ ഹോട്ടല്‍ മാനേജ്‌മന്റുകള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!