കോഴിക്കോട് വന്‍ തീപിടുത്തം;ലക്ഷങ്ങളുടെ നഷ്ടം

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വന്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് തീപിടുത്തമുണ്ടായത്. മാവൂര്‍ റോഡില്‍ പുതിയ ബസ്റ്റാന്റിന് സമീപമുള്ള ഗള്‍ഫ് സിറ്റി ബസാറിലെ നാലുകടകള്‍ക്കാണ് തീപിടിച്ചത്. ഈ കെട്ടിടത്തിലെ മിക്കതും മൊബൈല്‍ കടകളാണ്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്തെത്തിയ പതിനൊന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ രണ്ട് മണിക്കൂര്‍ നേരത്തെ പരിശ്രമിത്തിനൊടുവിലാണ് തീ അണച്ചത്. ഏകദേശം പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.