കോഴിക്കോട്ടും മലപ്പുറത്തും വീണ്ടും തീഗോളം

images (1)കോഴിക്കോട്‌: തെക്കന്‍ മലബാര്‍ മേഖലയില്‍ ആകാശത്ത്‌ വീണ്ടും തീഗോളം ദൃശ്യമായി .
കോഴിക്കോട്‌ മലപ്പുറം, വയനാട്‌ ജില്ലകളിലാണ്‌ തീഗോളം കണ്ടത്‌ കഴിഞ്ഞ മാസം 27ാം തിയ്യതി കേരളത്തില്‍ വ്യാപകമായ രീതിയില്‍ ആകാശത്ത്‌ തീഗോളം കണ്ടിരുന്നു.

ഇത്തവണ കോഴിക്കോട്‌ ജില്ലയിലെ പയ്യോളിക്കടുത്ത്‌ ഇരിങ്ങല്‍ എല്‍പിസ്‌കൂളിനു സമീപത്തും, മലപ്പുറത്ത്‌ മാറാഞ്ചേരി കുമ്മിപ്പാലം കോള്‍പ്പടവിലുമാണ്‌ ആകാശത്ത്‌ തീഗോളം കണ്ടത്‌. രാത്രി ഒമ്പത്‌ മണിയോടെയായിരുന്നു സംഭവം ഇതിന്റെ വെളിച്ചം ആകാശത്ത്‌ ഒരുമിനിറ്റളേം നീണ്ടു നിന്നു.
വയനാട്ടില്‍ പുല്‍പ്പള്ളിയിലാണ്‌ തീഗോളം കണ്ടത്‌.

എവിടെയും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല