പ്രണയിച്ചു വിവാഹം ചെയ്തതിന്റെ പേരില്‍ കിടപ്പാടം നഷ്ടമായ യുവതിക്കും കുഞ്ഞിനും സെന്റ് വിന്‍സെന്റ് ഹോമില്‍ അഭയം

കോഴിക്കോട്: പ്രണിയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വീട്ടുകാര്‍ ഉപേക്ഷിച്ച യുവതിക്കും കുഞ്ഞിനും സെന്റ് വിന്‍സെന്റ് കോണ്‍വെന്റ് ഹോമില്‍ അഭയം. പത്തനംതിട്ടയില്‍ താമസിക്കുന്ന തിമഴ്‌നാട് സ്വദേശിയായ ഭുവനേശ്വരന്റെ ഭാര്യ സുജയെയും അഞ്ചു ദിവസം പ്രായമായ പെണ്‍കുഞ്ഞിനെയുമാണ് ജില്ലാ കോടതിക്കു സമീപമുള്ള കോണ്‍വെന്റില്‍ അഭയം നല്‍കിയത്.

അഞ്ചുദിവസം മുമ്പാണ് ഗവ.മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ബുധനാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തതോടെ പോകാനിടമില്ലാതെ കഷ്ടപ്പെട്ട ഇവരെ നാട്ടുകാരുടെ സഹായത്തോടെ സ്ത്രീകളുടെ സുരക്ഷയ്ക്കായി ആരംഭിച്ച പിങ്ക് പോലീസിന്റെ സഹായത്തോടെ സെന്റ് വിന്‍സന്റ് ഹോമില്‍ എത്തിക്കുകയായിരുന്നു.