രാജ്യത്തെ ഏറ്റവും മികച്ച നടന്‍ നരേന്ദ്ര മോദി എന്ന്‌ ഖുശ്‌ബു

കോഴിക്കോട്‌ : രാജ്യത്തെ ഏറ്റവും മികച്ച നടന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന്‌ എഐസിസി വക്താവ്‌ ഖുശ്‌ബു. കമല്‍ഹാസനും മമ്മുട്ടിയും മോഹന്‍ലാലുംമെല്ലാം മോദിയുടെ മുന്നില്‍ തോറ്റുപോകുമെന്നും അവര്‍ പറഞ്ഞു. കെഎസ്‌യുവിന്റെ ഫാസിസ്റ്റ്‌ വിരുദ്ധ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവര്‍.

മന്‍മോഹന്‍ സിങ്‌ മൗനവ്രത്തിലായിരുന്നുവെന്നു കളിയക്കിയിരുന്ന മോദി ദാദ്രിയില്‍ ഒരാളെ തല്ലിക്കൊന്നപ്പോഴും ബിജെപി നേതാക്കള്‍ തുടര്‍ച്ചയായ വിവാദപ്രസ്‌താവനകള്‍ നടത്തിയപ്പോഴും മൗനം പാലിച്ചു. മോദിയുടേതു വെറും വാക്കുകള്‍ മാത്രമാണ്‌ പ്രവൃത്തി ഇല്ല.

അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മരിച്ച ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ കുടുംബത്തിനു നഷ്ടുപിഹാരം കൊടുത്തത്‌ അദേഹം മുസ്ലിം ആയതിനാലാണെന്നു പറയാന്‍ വെള്ളാപ്പള്ളി നടേശനെപ്പോലുള്ള ഒരാള്‍ക്ക്‌ എങ്ങനെ കഴിഞ്ഞുവെന്നും അവര്‍ ചോദിച്ചു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്‌ വി എസ്‌ ജോയ്‌ അധ്യക്ഷത വഹിച്ചു.