കോഴിക്കോട് നിര്‍ത്തിയിട്ടിരുന്ന 2 കെഎസ്ആര്‍ടിസി ബസുകള്‍ കത്തി നശിച്ചു

കോഴിക്കോട്: നടക്കാവിലെ കെഎസ്ആര്‍ടിസി റീജിയണില്‍ വര്‍ക്ക്‌ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ബസുകള്‍ കത്തി നശിച്ചു. ഒരു ബസ് പൂര്‍ണായും മറ്റൊന്നും ഭാഗീകമായുമാണ് കത്തി നശിച്ചിരിക്കുന്നത്.

അറ്റകുറ്റപണകള്‍ക്കുവേണ്ടി നിര്‍ത്തിയിട്ടതായിരുന്നു ബസുകള്‍. തൊട്ടടുത്ത് ചപ്പുചവറുകള്‍ക്ക് തീ ഇട്ടതില്‍ നിന്ന് ബസിലേക്ക് പടര്‍ന്നതാകാം എന്നാണ് നിഗമനം.

ബീച്ച് ഫയര്‍ സ്റ്റേഷനില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളാണ് തീ അണച്ചത്.