Section

malabari-logo-mobile

കോഴിക്കോട്ട് മറുനാടന്‍ തൊഴിലാളികള്‍ ഏറ്റുമുട്ടി; രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്ക്

HIGHLIGHTS : കോഴിക്കോട് : സ്ഥിരമായി ഉറങ്ങുന്ന സ്ഥലം കയ്യേറുന്നതുമായി ബന്ധപ്പെട്ട് മറുനാടന്‍ തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി. എറ്റുമുട്ടലില്‍ രണ്ട് പേര്‍ക്ക് ഗ...

കോഴിക്കോട് : സ്ഥിരമായി ഉറങ്ങുന്ന സ്ഥലം കയ്യേറുന്നതുമായി ബന്ധപ്പെട്ട് മറുനാടന്‍ തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി. എറ്റുമുട്ടലില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മഹാരാഷ്ട്ര സ്വദേശികളും, തമിഴ്‌നാടും സ്വദേശിയും തമ്മിലാണ് ഏറ്റുമുട്ടിയത്. മഹാരാഷ്ട്ര സ്വദേശികളായ അര്‍ജുന്‍ (25), ശിവാജി (30) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇവര്‍ പതിവായി ഉറങ്ങുന്ന സ്ഥലം വിട്ടു നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അര്‍ജുനന്റെ വയറ് ഹോട്ടലിലെ പാചകക്കാരനായ തമിഴ്‌നാട് സ്വദേശി കത്തികൊണ്ട് കുത്തികീറുകയായിരുന്നു. ഇതുകണ്ട് തടയാന്‍ ശ്രമിച്ച ശിവാജിയെ 20 അടി ഉയരമുള്ള ടെറസ്സില്‍ നിന്ന് തള്ളിയിടുകയും ചെയ്തു. തുടര്‍ന്ന് മറ്റൊരു കെട്ടിടത്തില്‍ ഒളിച്ച ഇയാളെ ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ പോലീസ് പിടികൂടിയത്.

sameeksha-malabarinews

റെയില്‍വേസ്റ്റേഷന്‍ ലിങ്ക് റോഡും, കല്ലായ് റോഡും ചേരുന്ന ജങ്ഷന് സമീപത്തെ ഒരു കെട്ടിടത്തിന് മുകളില്‍ ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്.
അതേസമയം പാചകക്കാരന്‍ കുറ്റം സമ്മതിക്കാത്തതിനെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല . എന്നാല്‍ പരിക്കേറ്റവര്‍ പ്രതിയെ തിരിച്ചറിഞ്ഞ ശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്തൂവെന്നും മറ്റ് വിവരങ്ങള്‍ പുറത്തുവിടുകയൊള്ളൂ എന്നും പോലീസ് വ്യക്തമാക്കി.

മഹാരാഷ്ട്ര തൊഴിലാളികള്‍ സ്ഥിരമായി ഉറങ്ങുന്ന സ്ഥലത്ത് 3 ദിവസം മുമ്പാണ് തമിഴ്‌നാട് സ്വദേശിയായ പാചകക്കാരന്‍ ഉറങ്ങാനെത്തിയത്. എന്നാല്‍ രണ്ട് ദിവസം ഇവര്‍ ഇയാളെ ഇവിടെ കിടക്കാന്‍ അനുവദിച്ചെങ്കിലും ഞായറാഴ്ച മറ്റൊരിടം കണ്ടെത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഞായറാഴ്ച വൈകീട്ട് മദ്യപിച്ചെത്തി ഇയാള്‍ മറ്റുള്ളവരമായി വഴക്കിടുകയായിരുന്നു. കൂടുതല്‍ പേര്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നുവെങ്കിലും സംഭവം നടക്കുമ്പോള്‍ ഇവര്‍ രണ്ടുപേര്‍ മാത്രമേ ഉണ്ടായിരുന്നൊള്ളൂ.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ അസി. കമ്മീഷണര്‍ എജെ ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് നടത്തിയ വ്യാപക തെരച്ചിലിലാണ് ലിങ്ക് റോഡിലെ ഒരു കെട്ടിടത്തില്‍ നിന്നും പ്രതിയെ പിടികൂടിയത്. അതേസമയം കുത്താനുപയോഗിച്ച കത്തി കണ്ടെത്തിയിട്ടില്ല. പ്രതിയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് തിരിച്ചറിയല്‍ പരേഡ് നടത്താന്‍ ശ്രമിച്ചുവെങ്കിലും പരിക്കേറ്റവരുടെ നില അതിഗുരുതരമായതിനാല്‍ ഫലം കണ്ടില്ല.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!