കോഴിക്കോട്‌ ചുംബനസമരക്കാരും ഹനുമാന്‍ സേനയും ഏറ്റുമുട്ടി;പോലീസ്‌ ലാത്തി വീശി

calicut kiss of love copyകോഴിക്കോട്‌: മാനഞ്ചിറയില്‍ ചുബന സമരക്കാരും ഹനുമാന്‍ സേനയും തമ്മില്‍ ഏറ്റുമുട്ടി. ഇന്നു രാവിലെ ഒമ്പതുമണിക്കാണ്‌ സവര്‍ണഫാസിസത്തിനെതിരെ ചുംബനതെരുവ്‌ എന്ന പ്രഖ്യാപനവുമായി ചുംബനസമരക്കാര്‍ ഒത്തുകൂടിയത്‌. ഇതെസമയം ഇവിടെ എത്തിയ ഹനുമാന്‍ സേന പ്രവര്‍ത്തകരും ചുംബനസമരക്കാരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാവുകയും ചെയ്‌തു. ഒരു കാരണവശാലും സാംസ്‌ക്കാരിക നഗരമായ കോഴിക്കോട്‌ ഇത്തരത്തിലുള്ള ചുംബന പരിപാടികള്‍ നടത്താന്‍ അനുവദിക്കില്ലെന്ന്‌ ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ പറഞ്ഞു. തുടര്‍ന്ന്‌ ഇരുവിഭാഗങ്ങളും തമ്മല്‍ സംഘര്‍ഷമുണ്ടി. പോലീസ ലാത്തിവിശുകയും ഇരുവിഭാഗത്തെയും അറസ്‌റ്റ്‌ ചെയ്‌തു നീക്കുകയും ചെയ്‌തു.calicut kiss of love 2

ഞാറ്റുവേല എന്ന സംഘടനയണ്‌ സവര്‍ണഫാസിസത്തിനെ ചുംബനതെരുവ്‌ സംഘടിപ്പിച്ചത്‌. ആദ്യം നടന്ന ചുംബന സമരക്കാരുമായി തങ്ങള്‍ക്ക്‌ യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന്‌ പ്രവര്‍ത്തകര്‍ നേരത്തെ പ്രഖ്യാപിച്ചാണ്‌ ഇവര്‍ പ്രതിഷേധത്തിനൊരുങ്ങിയത്‌. ബ്രാഹമണ്യത്തിനും ജാതിവ്യവസ്ഥയ്‌്‌ക്കുമെതിരെ കലാവിഷ്‌കാരങ്ങളും സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളുമായി ഞാറ്റുവേല നടത്തുന്ന തെരുവരങ്ങളുടെ ഭാഗമായിട്ടാണ്‌ ഇവര്‍ ചുംബന സമരം പ്രഖ്യാപിച്ചത്‌. കൊച്ചിയില്‍ പ്രതീകാത്മകമായി കെട്ടുതാലി ചുട്ടെരിക്കല്‍ നടത്തിയ സമരത്തിന്റെ തുടര്‍ച്ചയായി ഇവിടെ കെട്ടുതാലി അറുത്തെറിഞ്ഞാണ്‌ സമരം നടത്താന്‍ തീരുമാനിച്ചത്‌. ഈ സമരത്തിനെതിരെ തുടക്കം മുതല്‍ തന്നെ വ്യാപക പ്രതിഷേധവും എതിര്‍പ്പും ഉയര്‍ന്നിരുന്നു.

സമരപ്രഖ്യാപനം ഉണ്ടായപ്പോള്‍ തന്നെ ഇതിനെ എതിര്‍ക്കുമെന്ന്‌ ഹനുമാന്‍ സേന പ്രഖ്യാപിച്ചിരുന്നു.