Section

malabari-logo-mobile

കൊടിയത്തൂര്‍ സദാചാരകൊലക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം.

HIGHLIGHTS : കോഴിക്കോട്: കൊടിയത്തൂര്‍ ഷഹീദ് ബാവ വധകേസില്‍ 9 പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 3 പ്രതികള്‍ക്ക് 25,000 രൂപയും മറ്റുള്ളവര്‍ക്ക് 50,00...

Untitled-1 copyകോഴിക്കോട്: കൊടിയത്തൂര്‍ ഷഹീദ് ബാവ വധകേസില്‍ 9 പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 3 പ്രതികള്‍ക്ക് 25,000 രൂപയും മറ്റുള്ളവര്‍ക്ക് 50,000 രൂപയുമാണ് പിഴ വിധിച്ചത്. കോഴിക്കോട് എരഞ്ഞിപ്പാലം മാറാട് പ്രതേ്യക കോടതിയാണ് ശിക്ഷ വിധിച്ചത്.

കേസില്‍ 14 പ്രതികളില്‍ 9 പേര്‍ കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. 5 പ്രതികളെ കോടതി വെറുതെ വിട്ടു.

sameeksha-malabarinews

ഒന്നാംപ്രതി കൊടിയത്തൂര്‍ കൊല്ലാളത്തില്‍ അബ്ദുറഹ്മാന്‍ എന്ന ചെറിയാപ്പു (55), മൂന്നു മുതല്‍ 6 വരെ പ്രതികളായ നാറഞ്ചിലത്ത് പാലക്കാടന്‍ അബ്ദുള്‍ കരിം (45), നടക്കല്‍ കോട്ടക്കുഴിയില്‍ അബ്ദുള്‍ നാസര്‍ (31), മാളിയേക്കല്‍ ഫയാസ് (28), കളത്തിങ്ങല്‍ നജീബ് (22), 8 മുതല്‍ 11 വരെ പ്രതികളായ പത്തേന്‍ക്കടവ് റാഷിദ്(22), എള്ളങ്ങല്‍ ഹിജാസ് റഹ്മാന്‍ എന്ന കട്ട (23), നാറാഞ്ചിലത്ത് പാലക്കാടന്‍ മുഹമ്മദ് ജംഷീര്‍ (25), കൊളായില്‍ ഷാഹുല്‍ ഹമീദ് (29) എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.

കേസിലെ രണ്ടാം പ്രതി കൊടിയത്തൂര്‍ കണ്ണാട്ടില്‍ മുഹമ്മദ് സലിം (22), ഏഴാം പ്രതി ഇര്‍ഷാദ് കയ്യില്‍ (23), 12 ാം പ്രതി കീരന്‍തൊടിക കൊളയില്‍ ജാഫര്‍ (34), 13 ാം എടക്കണ്ടിയില്‍ അയ്യൂബ് (25), 14 ാം പ്രതി കാട്ടമ്മല്‍ കയ്യില്‍ മുര്‍ഷിദ് (29) എന്നിവരെയാണ് വെറുതെ വിട്ടത്. കേസിലെ 15 ാം പ്രതി ഹരിപ്ര പുതുകുഴിയില്‍ ചാത്തപറമ്പില്‍ ഫായിസ് (25) ഒളിവിലാണ്.

2011 നവംബര്‍ 9നാണ് കൊടിയത്തൂര്‍ പഞ്ചായത്തിലെ ചുള്ളിക്കാപറമ്പ് സ്വദേശി തലേരി വീട്ടില്‍ ഷഹിദ് ബാവ (26) സദാചാര പോലീസിന്റെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടത്. പുരുഷന്‍മാരില്ലാത്ത വീട്ടില്‍ രാത്രിയെത്തിയെന്നാരോപിച്ച് സ്ഥലത്തെ ഒരു സംഘം യുവാക്കള്‍ ഷഹീദ് ബാവയെ നടുറോഡിലിട്ട് മര്‍ദ്ദിക്കുകയായിരുന്നു. പോസ്റ്റില്‍ കെട്ടിയിട്ടും ഷഹീദ് ബാവയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ ജോസി ചെറിയാനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!