കോഴിക്കോട്ട്‌ വീട്ടമ്മയും മൂന്നു കുഞ്ഞുങ്ങളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍

calicut newsകോഴിക്കോട്‌: ബാലുശ്ശേരിയില്‍ വീടിനുള്ളില്‍ ഉമ്മയേയും മൂന്നുകുഞ്ഞുങ്ങളേയും മരിച്ചനിലയില്‍ കണ്ടെത്തി. ബാലുശ്ശേരി തുടിയിങ്ങല്‍ ശിഹാബിന്റെ ഭാര്യ നസീല മക്കളായ ഹന്ന(12), തസ്‌ന(3) നെസ്‌ന(3) , എന്നിവരെയാണ്‌ വീട്ടില്‍ തീകൊളിത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. അര്‍ദ്ധരാത്രിയോടെയാണ്‌ സംഭവം

ഇവരുടെ ഭര്‍ത്താവ്‌ വിദേശത്തായിരുന്നു ജോലി ചെയ്‌തിരുന്നത്‌. പെരുന്നാളായിട്ട്‌ നാട്ടിലെത്തിയിരുന്നു. സംഭവം നടക്കുമ്പോള്‍ ശിഹാബ്‌ വീട്ടിലില്ലായിരുന്നു.

ഭര്‍ത്താവ്‌ വീട്ടിലില്ലെന്നും കുട്ടികള്‍ക്ക്‌ സുഖമില്ലാത്തതിനാല്‍ ഉടനെ ഇവിടെ എത്തണമെന്ന്‌ നസീല സഹോദരങ്ങളെ ഫോണില്‍ വിളിച്ച്‌ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന്‌ ഇവര്‍ എത്തിയപ്പോഴാണ്‌ സംഭവം പുറംലോകമറിഞ്ഞത്‌. വീടും തീപ്പിടുത്തത്തില്‍ നശിച്ചിട്ടുണ്ട്‌.
മൃതദേഹങ്ങള്‍ കോഴിക്കോട്‌ മെഡിക്കല്‍കോളേജിലേക്ക്‌ പോസ്‌റ്റ്‌മോര്‍ട്ട്‌തിനായി കൊണ്ടുപോയിരിക്കുകയാണ്‌.