കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന്‌ ഭിത്തി തുരന്ന്‌ രക്ഷപ്പെട്ട നസീമ പിടിയില്‍

naseema_0കോഴിക്കോട്‌: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന്‌ ഭിത്തി തുരന്ന്‌ രക്ഷപ്പെട്ട തടവുകാരി നസീമ പിടിയിലായി. കൊച്ചിയിലെ ഫ്‌ളാറ്റില്‍ വെച്ചാണ്‌ ഇവരെ പിടികൂടിയത്‌. കോഴിക്കോട്‌ എസ്‌ഐയ്‌ക്ക്‌ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതി പിടിയിലായത്‌.

ജയിലിലായിരുന്നപ്പോള്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന്‌ ഇവരെ പോലീസ്‌ മാനസീകാരോഗ്യ കേന്ദ്രത്തിലേക്ക്‌ മാറ്റുകയായിരുന്നു. നസീമയെ കോഴിക്കോട്ടെത്തിച്ച്‌ വിശദമായി ചോദ്യം ചെയ്യും.

വേലക്കാരി ചമഞ്ഞ്‌ വീടുകളിലെത്തി സ്വര്‍ണവും പണവും മോഷ്ടിക്കല്‍ പതിവാക്കിയ ഇവര്‍ കണ്ണൂര്‍ അറക്കല്‍ രാജകുടുംബാംഗമാണെന്ന്‌ പരിചയപ്പെടുത്തി വേങ്ങര സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ച്‌ വഞ്ചിച്ച കേസിലാണ്‌ ഇവര്‍ അവസാനമായി അറസ്റ്റിലായത്‌.

വഞ്ചനാക്കേസിലെ പ്രതിയായ യുവതി ആശുപത്രിയില്‍ നിന്ന്‌ ഭിത്തിതുരന്ന്‌ രക്ഷപ്പെട്ടു