കോഴിക്കോട് വ്യാജമദ്യം കഴിച്ച് ഒരാള്‍ മരിച്ചു;5പേര്‍ ഗുരുതരാവസ്ഥയില്‍

കോഴിക്കോട് : കോഴിക്കോട് വ്യാജമദ്യം കഴിച്ച് ഒരാള്‍ മരിച്ചു. ചാത്തമംഗലം സ്വദേശി ബാലനാണ്(54)മരിച്ചത്. അഞ്ചുപേര്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആറുപേരാണ് സ്പിരിറ്റ് കഴിച്ചത്. ആശുപത്രികളില്‍ ഉപയോഗിക്കുന്ന സ്പിരിറ്റാണ് ഇവര്‍ കഴിച്ചത്.

കുന്ദമംഗലത്തിനടുത്ത് മലയമ്മ കേളനിയിലാണ് സംഭവം. ഇവിടെ കിണര്‍ പണിക്കിടെയാണ് ഇവര്‍ മദ്യം കഴിച്ചത്. മദ്യം കഴിച്ചയുടനെ ബാലന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കൂടപതല്‍ പേര്‍ ഈ മദ്യം കഴിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. അതെസമയം ആശുപത്രകിളില്‍ ഉപയോഗിക്കുന്ന സര്‍ജിക്കല്‍ സ്പിരിറ്റ് എങ്ങിനെ ഇവരുടെ കൈവശം എത്തിയെന്ന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.