കോഴിക്കോട്‌ മാളിന്‌ മുകളില്‍ നിന്ന്‌ ചാടി യുവതി ആത്മഹത്യ ചെയ്‌തു

കോഴിക്കോട്‌ : കോഴിക്കോട്‌ സ്വകാര്യ വാണിജ്യമാളിന്റെ മുകളില്‍ നിന്ന്‌ ചാടി യുവതി ജീവനൊടുക്കി. ബൈപാസ്‌ റോഡില്‍ സ്ഥിതിചെയ്യുന്ന ഹൈലറ്റ്‌ മാളിന്‌ മുകളില്‍ നിന്നാണ്‌ കോഴിക്കോട്‌ മാളിക്കടവ്‌ സ്വദേശിനി അന്‍സ(23)താഴേക്ക്‌ ചാടിയത്‌. ഇന്ന്‌ രാവിലെ പതിനൊന്നു മണിയോടെയാണ്‌ സംഭവം. കെട്ടിടത്തിന്‌ മുകളില്‍ നിന്ന്‌ ചാടിയ ഉടന്‍ തന്നെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൂടുംബ പ്രശ്‌നമാണ്‌ മരണത്തിന്‌ കാരണമായതെന്നാണ്‌ പ്രാഥമിക വിവരം. ഈ മാളിലെ ഒരു സ്ഥാപനത്തിലെ സൂപ്പര്‍വൈസറാണ്‌ അന്‍സിക.