കോഴിക്കോട്‌ ഗ്യാസ്‌ ടാങ്കറും പാല്‍വിതരണ ലോറിയും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ക്ക്‌ പരിക്ക്‌

കോഴിക്കോട്‌: ഗ്യാസ്‌ ടാങ്കര്‍ ലോറിയും മില്‍മയുടെ പാല്‍ കൊണ്ടുപോകുന്ന ലോറിയും തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ രണ്ട്‌ പേര്‍ക്ക്‌ പരിക്കേറ്റു. വ്യാഴാഴ്‌ച അര്‍ധരാത്രി പന്തീരങ്കാവ്‌ ഹൈലറ്റ്‌ മാളിന്‌ സമീപമാണ്‌ അപകടം സംഭവിച്ചത്‌.

അപകടത്തില്‍ പരിക്കേറ്റ മില്‍മയുടെ വാഹനത്തിലെ ഡ്രൈവറെയും സഹായിയേയും ഗുരുതര പരിക്കുകളോടെ കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.