കോഴിക്കോട് – റിയാദ് വിമാന സമയത്തില്‍ മാറ്റം

കോഴിക്കോട് : എയര്‍ഇന്ത്യ കോഴിക്കോട് – റിയാദ് വിമനത്തിന്റെ സമയത്തില്‍ മാറ്റം വരുന്നു. മാര്‍ച്ച് 31 മുതലാണ് സമയമാറ്റം. കോഴിക്കോട്ടു നിന്ന് പുലര്‍ച്ചെ 3.30 നായിരിക്കും ഇനി മുതല്‍ വിമാനം പുറപ്പെടുക. നിലവില്‍ വിമാനം ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചക്ക് 2.15 നായിരുന്നു പുറപ്പെട്ടിരുന്നത്.