കോഴിക്കോട്‌ വന്‍ തീപിടുത്തം

കോഴിക്കോട്‌: കോഴിക്കോട്‌ കല്ലായി പുഴയോരത്ത്‌ മൂരിയാട്‌ വന്‍ തീപിടുത്തം. പുലര്‍ച്ചെ നാലുമണിയോടെയാണ്‌ തീപിടുത്തമുണ്ടായത്‌. തീപിടുത്തത്തില്‍ രണ്ട്‌ തടിമില്ലുകള്‍ പൂര്‍ണമായും കത്തി നശിച്ചു. തീപിടുത്തതിന്റെ കാരണം വ്യകതമല്ല. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാകാം അപകടകരാണമെന്നാണ്‌ പ്രാഥമിക വിവരം.

അപകടത്തില്‍ കത്തിനശിച്ച തടിമില്ലുകളില്‍ നിന്ന്‌ ഒരു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്‌.

അപകടത്തെ തുടര്‍ന്ന്‌ സ്ഥലത്തെത്തിയ കോഴിക്കോട്‌, മീഞ്ചന്ത,വെള്ളിമാട്‌കുന്ന്‌ എന്നിവിടങ്ങളിലെ ആറ്‌ യൂണിറ്റ്‌ ഫയര്‍ഫോഴ്‌സ്‌ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ്‌ തീ അണച്ചത്‌. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ്‌ തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്‌.