കോഴിക്കോട്‌ അന്ധവിശ്വാസത്തിന്റെ പേരില്‍ യുവതിയെ ചുട്ടുകെല്ലാന്‍ ശ്രമം

Untitled-1 copyകോഴിക്കോട്‌: അന്ധവിശ്വാസത്തിന്റെ പേരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ ചുട്ടുകൊല്ലാന്‍ ശ്രമം. കോഴിക്കോട്‌ പന്തീരങ്കാവ്‌ സ്വദേശി ഷാജുവിന്റെ ഭാര്യ അപര്‍ണ്ണയെയാണ്‌ മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തിക്കൊല്ലാന്‍ ശ്രമിച്ചത്‌. വീടിന്റെ ഐശ്വര്യം അപര്‍ണ്ണ നശിപ്പിക്കുന്നു എന്ന അന്ധവിശ്വാസത്തെ തുടര്‍ന്നാണ്‌ കൃത്യം ചെയ്യാന്‍ കാരണമെന്നാണ്‌ ആരോപണം. ഗുരുതരമായി പൊള്ളലേറ്റ അപര്‍ണ്ണയെ കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

കഴിഞ്ഞ ഞായറാഴ്‌ചയാണ്‌ അപര്‍ണ്ണയെ ഭര്‍ത്താവ്‌ ഷാജുവിന്റെ സഹോദരി പ്രേമയും ഇവരുടെ ഭര്‍ത്താവും ജോത്സ്യനുമായ ജയകൃഷ്‌ണനുചേര്‍ന്ന്‌ മുടികുത്തിപ്പിടിച്ച്‌ വായിലേക്ക്‌ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തുത്തിക്കാല്ലാന്‍ ശ്രമിച്ചതതെന്ന്‌ അപര്‍ണ ഒരു ചാനലിനോട്‌ വ്യക്തമാക്കി.

ശരീരത്തില്‍ നാല്‍പ്പതുശതമാനം പൊള്ളലേറ്റ അപര്‍ണ കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌.