Section

malabari-logo-mobile

ഫറോക്കില്‍ നടുറോഡില്‍ 500 ന്റെയും 1000 ത്തിന്റെയും പൊടിച്ച നോട്ട്

HIGHLIGHTS : കോഴിക്കോട്: ഫറോക്ക് പാലത്തിലും പരിസരങ്ങളിലും അസാധുവാക്കിയ 500, 1000 രൂപയുടെ പൊടിച്ച നോട്ടുകള്‍ കണ്ട് നാട്ടുകാര്‍ അമ്പരന്നു. ലക്ഷങ്ങളുടെ കറന്‍സി പൊട...

കോഴിക്കോട്: ഫറോക്ക് പാലത്തിലും പരിസരങ്ങളിലും അസാധുവാക്കിയ 500, 1000 രൂപയുടെ പൊടിച്ച നോട്ടുകള്‍ കണ്ട് നാട്ടുകാര്‍ അമ്പരന്നു. ലക്ഷങ്ങളുടെ കറന്‍സി പൊടികള്‍ പരന്നു കിടക്കുന്നത് കണ്ട് സ്ഥലത്തെത്തിയ പോലീസും വലഞ്ഞു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഫറോക്ക് പഴയപാലത്തിലും സമീപത്തുമായി 500,1000 രൂപ നോട്ടുകള്‍ പൊടിച്ചെടുത്തതും വൃത്താകൃതിയിലുള്ള കട്ടയാക്കിയതും കാണപ്പെട്ടത്. വഴിയാത്രക്കാരില്‍ പലരും പൊടികള്‍ വാരിയെടുക്കുകയും കട്ടകള്‍ എടുത്തുപോവുകയും ചെയ്തു.

sameeksha-malabarinews

സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തിയെങ്കിലും കൃത്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെ വളപട്ടണം ഫ്‌ളൈവുഡ് ഫാക്ടറിയിലേക്ക് ഹാര്‍ബോര്‍ഡുള്‍പ്പെടെയുള്ള വിവിധ നിര്‍മാണാവശ്യങ്ങള്‍ക്കായി കൊണ്ടുപോയതാണ് ഇവയെന്നാണ് കരുതുന്നത്. ലോറിയില്‍ കൊണ്ടുപോകുന്നതിനിടയില്‍ ഇരുമ്പ് പാലത്തിലുരസി റോഡില്‍ വീണതാകാന്‍ സധ്യതയുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!