Section

malabari-logo-mobile

ഭൂനികുതി സ്വീകരിക്കാത്തതില്‍ കര്‍ഷകന്റെ ആത്മഹത്യ; വില്ലേജ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു

HIGHLIGHTS : കോഴിക്കോട്: ഭൂനികുതി സ്വീകരിക്കത്ത വിഷമത്തില്‍ കര്‍ഷകന്‍ വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു. വ...

കോഴിക്കോട്: ഭൂനികുതി സ്വീകരിക്കത്ത വിഷമത്തില്‍ കര്‍ഷകന്‍ വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു. വില്ലേജ് അസിസ്റ്റന്റ് സിരീഷിനെയാണ് റവന്യൂ മന്ത്രിയുടെ നിര്‍ദേശ പ്രകാരം ജില്ലാ കലക്ടര്‍ സസ്പെന്‍ഡ് ചെയ്തത്.

ഉത്തരവാദികളായ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ശേഷം നടപടിയെടുക്കുമെന്നും ആത്മഹത്യ ചെയ്ത ജോയിയുടെ കൈവശഭൂമിക്ക് നികുതി സ്വീകരിക്കാനുള്ള നടപടികള്‍ ഇന്നു തന്നെ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

sameeksha-malabarinews

ചെമ്പനോട് താഴത്ത് അങ്ങാടിയിലുള്ള വില്ലേജ് ഓഫീസ് കെട്ടിടത്തില്‍ ഇന്നലെയാണ് ജോയി തൂങ്ങി മരിച്ചത്. ജില്ലാ കളക്ടര്‍ നേരിട്ടെത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും നികുതി അടയ്ക്കാന്‍ അവസരമൊരുക്കുകയും ചെയ്യാതെ മൃതശരീരം നീക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍.

വിഷയത്തില്‍  കലക്ടറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍  ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!