എക്സൈസ് ഇൻസ്പെക്ടർ ട്രെയിനിൽ നിന്ന് വീണ് മരിച്ചു

img-20160918-wa0102കോഴിക്കോട് : പ്ലാറ്റ്ഫോറത്തിൽ നിന്ന്നീങ്ങി തുടങ്ങിയ ട്രെയിനിൽ നിന്ന് വീണ് എക്സൈസ് ഇൻസ്പെക്ടർ മരിച്ചു. ആലപ്പുഴ മാവേലിക്കര സ്വദേശിയും കണ്ണൂർ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടറുമായ ജയപ്രകാശ് (48) ആണ് മരിച്ചത് .

ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.മുബൈയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന കുർള എക്സ്പ്രസിൽ കണ്ണൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു ജയപ്രകാശ്.  നാളെ ഹൈക്കോടതി ഡ്യൂട്ടിക്കായുള്ള യാത്രയായിരുന്നു അദ്ദേഹം ‘
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നാളെ രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും’