കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരന്‍ താമസ്ഥലത്ത് മരിച്ച നിലയില്‍

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയിലെ ജീവനക്കാരൻ താമസസ്ഥലമായ കോട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി . സെക്ഷൻ ഓഫീസറായ ആർ ജയകുമാർ (43)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ നൂറനാട് സ്വദേശിയാണ്.

ഞായറാഴ്ച മാതാവ് വീട്ടിലെത്തിയപ്പോഴാണ് നിലത്ത് കിടക്കുന്നതായി കണ്ടത്. ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേ ഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി തിങ്കളാഴ്ച ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

ചെറുകഥാകൃത്ത് കൂടിയാണ് ജയകുമാർ.  ആലപ്പുഴ നൂറനാട് മുതുകാട്ടുകര മണിവിലാസത്തിൽ രാജപ്പൻ – മണിയമ്മ ദമ്പതികളുടെ മകനാണ്.