സ്‌നേഹ സാന്ത്വനം: നാടകം 20 ന്‌ മഞ്ചേരിയില്‍

്‌dramaകോഴിക്കോട്‌ :ലോക നാടക ദിനത്തോടനുബന്ധിച്ച്‌ കോഴിക്കോട്‌ ആകാശവാണി നിലയത്തിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച്‌ 20 ന്‌ ‘സ്‌നേഹസാന്ത്വനം’ നാടകം അവതരിപ്പിക്കും. വൈകീട്ട്‌ ആറിന്‌ മഞ്ചേരി ജയശ്രീ ഓഡിറ്റോറിയത്തില്‍ ജില്ലാ കലക്‌ടര്‍ കെ. ബിജു ഉദ്‌ഘാടനം ചെയ്യും. കോഴിക്കോട്‌ ആകാശവാണി പ്രോഗ്രാം മേധാവി എസ്‌. രാധാകൃഷ്‌ണന്‍ അധ്യക്ഷനാവും. ‘ലോക നാടകവേദിയിലെ ആധുനിക പ്രവണതകള്‍’ വിഷയത്തില്‍ ടി.എം എബ്രഹാം മുഖ്യ പ്രഭാഷണം നടത്തും.
സാന്ത്വന പരിചരണം (പാലിയെറ്റീവ്‌ കെയര്‍) പ്രമേയമാക്കി തിരുവനന്തപുരം അക്ഷരകല അവതരിപ്പിക്കുന്ന നാടകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്‌ ഗോപിനാഥ്‌ കോഴിക്കോടാണ്‌. മീനമ്പലം സന്തോഷാണ്‌ സംവിധാനം. മാര്‍ച്ച്‌ 27 ന്‌ രാത്രി 9.30 ന്‌ കോഴിക്കോട്‌ നിലയം നാടകം പ്രക്ഷേപണം ചെയ്യും.