കോഴിക്കോട്‌ കലക്‌ടര്‍ എന്‍. പ്രശാന്തിന്‌ മലപ്പുറം ജില്ലാ കലക്‌ടറുടെ അധിക ചുമതല

Collector N. Prasantമലപ്പുറം: കോഴിക്കോട്‌ ജില്ലാ കലക്‌ടര്‍ എന്‍. പ്രശാന്തിന്‌ മലപ്പുറം ജില്ലാ കലക്‌ടറുടെ പൂര്‍ണ അധിക ചുമതല. ജില്ലാ കലക്‌ടര്‍ കെ. ബിജു പരിശീലനത്തിന്‌ പോയ സാഹചര്യത്തിലാണ്‌ പ്രശാന്തിന്‌ മലപ്പുറം കലക്‌ടറുടെ ചുമതല കൂടി നല്‍കിയത്‌. ശനിയാഴ്‌ച രാവിലെ 10 ന്‌ കലക്‌ടറുടെ ചേംബറിലെത്തി എന്‍. പ്രശാന്ത്‌ ചുമതലയേറ്റു.