Section

malabari-logo-mobile

കോഴിക്കോട്‌ ജില്ലാ കളക്ടറേറ്റ്‌ പുകവലി രഹിതമാകുന്നു

HIGHLIGHTS : കോഴിക്കോട്‌ :ജില്ലയിലെ മറ്റ്‌ തൊഴില്‍സ്ഥാപനങ്ങള്‍ക്കു മാതൃകയായി കോഴിക്കോട്‌ ജില്ലാ കളക്ടറേറ്റ്‌പുകവലി രഹിതമായി മാറുന്നു. രണ്ടുനിലകളുള്ള കളക്ടറേറ്റി...

ramanattukara byepassകോഴിക്കോട്‌ :ജില്ലയിലെ മറ്റ്‌ തൊഴില്‍സ്ഥാപനങ്ങള്‍ക്കു മാതൃകയായി കോഴിക്കോട്‌ ജില്ലാ കളക്ടറേറ്റ്‌പുകവലി രഹിതമായി മാറുന്നു. രണ്ടുനിലകളുള്ള കളക്ടറേറ്റിന്റെ പ്രവേശനകവാടങ്ങളിലും മറ്റ്‌ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും ബോര്‍ഡുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഇന്ത്യയിലെ പുകയില നിയന്ത്രണ നിയമമായ കോട്‌പ 2003നെ അടിസ്ഥാനമാക്കിയാണിത്‌.
കോട്‌പ അനുശാസിക്കുന്നതനുസരിച്ച്‌ വെളുപ്പും കറുപ്പും ചുവപ്പും നിറങ്ങളുള്ള 60 സെമി നീളവും 30 സെമീ ഉയരവുമുള്ള ‘പുകവലി വിമുക്ത സ്ഥലം- ഇവിടെ പുകവലി ശിക്ഷാര്‍ഹം’ എന്നെഴുതിയ ബോര്‍ഡുകളാണ്‌ സ്ഥാപിച്ചത്‌. കളക്ടറേറ്റിലും പരിസരങ്ങളിലും പുകവലിക്കരുതെന്ന്‌ ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും കളക്ടര്‍ സി.എ ലത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. പുകവലിക്കു സൗകര്യമൊരുക്കുന്ന ആഷ്ട്രേകള്‍, തീപ്പെട്ടികള്‍, ലൈറ്ററുകള്‍ തുടങ്ങിയവയും നിരോധിച്ചിട്ടുണ്ട്‌. സുരക്ഷിതവും ആരോഗ്യദായകവുമായ തൊഴിലിടങ്ങളുണ്ടാകാന്‍ ഓഫീസുകളെ പുകയിലരഹിതമാക്കുന്നത്‌ സഹായിക്കുമെന്ന്‌ കളക്ടര്‍ പറഞ്ഞു. എല്ലാ തൊഴിലിടങ്ങളും പുകയില രഹിതമാക്കാന്‍ അവര്‍ ഓഫീസ്‌ മേധാവികളോട്‌ അഭ്യര്‍ഥിച്ചു. പുകവലിയുടെ ദൂഷ്യത്തില്‍ നിന്ന്‌ പുകവലിക്കാത്തവരെ സംരക്ഷിക്കുന്നതിനൊപ്പംതന്നെ കത്തിയെരിയുന്ന സിഗററ്റുകള്‍ കാരണമാകുന്ന അപ്രതീക്ഷിത തീപിടുത്തത്തില്‍ നിന്നും പുകവലി രഹിത മേഖലകള്‍ രക്ഷപ്പെടുമെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടി.
കളക്ടറേറ്റിലെ ഏതെങ്കിലും വിധത്തിലുള്ള പുകയില നിരോധന ലംഘനം എഡിഎം ടശ.രാധാകൃഷ്‌ണനെയാണ്‌ അറിയിക്കേണ്ടത്‌. കോട്‌പയിലെ നാലാം വകുപ്പു പ്രകാരവും 2008ലെ പൊതുസ്ഥലത്തെ പുകവലി നിരോധന നിയമപ്രകാരവും പൊതുസ്ഥലങ്ങളില്‍- പൊതുജനം സന്ദര്‍ശിക്കുന്ന സ്ഥലം- പുകവലിക്കുന്നത്‌ തടഞ്ഞിട്ടുള്ളതും ലംഘിക്കുന്നവരില്‍ നിന്ന്‌ 200 രൂപ വരെ പിഴ ഈടാക്കാവുന്നതുമാണ്‌. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, ആശുപത്രി മന്ദിരങ്ങള്‍, തൊഴിലിടങ്ങള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍ തുടങ്ങിയവയെല്ലാം കോട്‌പ പ്രകാരം പൊതുസ്ഥലമെന്ന നിര്‍വ്വചനത്തില്‍ ഉള്‍പ്പെടും. പൊലീസിനും മറ്റ്‌ പങ്കാളികള്‍ക്കുമൊപ്പം ജില്ലാ ഭരണകൂടം കോഴിക്കോട്‌ ജില്ലയെ കോട്‌പ പരാതിരഹിത മാതൃക ജില്ലയാക്കി മാറ്റുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!