Section

malabari-logo-mobile

സവര്‍ണ്ണ ഫാസിസത്തിനെതിരെ കോഴിക്കോട് ചുംബനത്തെരുവ്, തടയുമെന്ന് ഹനുമാന്‍സേന

HIGHLIGHTS : കോഴിക്കോട് :സവര്‍ണ്ണ ഫാസിസത്തിനെതിരെ കോഴിക്കോട് വീണ്ടും ചുംബനം കൊണ്ട് പ്രതിരോധം. ഞാറ്റുവേല സാംസ്കാരിക പ്രവര്‍ത്തക സംഘം ജനുവരി ഒന്നിന് ചുംബനത്തെരുവെ...

CHUMBANAM CALICUTകോഴിക്കോട് :സവര്‍ണ്ണ ഫാസിസത്തിനെതിരെ കോഴിക്കോട് വീണ്ടും ചുംബനം കൊണ്ട് പ്രതിരോധം. ഞാറ്റുവേല സാംസ്കാരിക പ്രവര്‍ത്തക സംഘം ജനുവരി ഒന്നിന് ചുംബനത്തെരുവെന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നത്.  ഇന്ത്യയിലെ സവര്‍ണ്ണ ഫാസിസത്തിന്‍റെ തായ് വേര് കണ്ടെത്തി പ്രതിരോധിക്കുകയാണ് ചുംബന തെരുവിന്‍റെ ലക്ഷ്യമെന്ന് ഞാറ്റുവേല പ്രവര്‍ത്തകര്‍ പറഞ്ഞു. കോഴിക്കോട് പബ്ലിക് ലൈബ്രറി പരിസരത്താണ് പരിപാടി സംഘടിപ്പിക്കുക.

മത, ഭരണകൂട അടയാളങ്ങളില്ലാതെ സ്ത്രീയും പുരുഷനും ഒരുമിച്ച് ജീവിക്കുന്ന പങ്കാളിത്ത ജീവിതപ്രഖ്യാപനം, പുരുഷാധിപത്യ ചിന്തക്കെതിരെയുള്ള കെട്ടുതാലി ചുട്ടെരിക്കല്‍, സവര്‍ണ്ണ ഫാസിസത്തിനെതിരെയുള്ള പ്രതിരോധ മതില്‍ തീര്‍ക്കല്‍ തുടങ്ങിയവരായിരിക്കും സമര രൂപങ്ങള്‍. സമരത്തിനെതിരെ സോഷ്യല്‍ മീഡിയലൂടെ ഭീഷണി ഉയര്‍ന്നിട്ടുണ്ടെന്ന് ഞാറ്റുവേല സെക്രട്ടറി സ്വപ്നേഷ് ബാബു പറഞ്ഞു. എന്നാല്‍ ഭീഷണികളെ നേരിട്ട് ഏറ്റെടുത്ത് മുഖാമുഖം നിന്ന് നേരിടുകയാണ് ഞാറ്റുവേലയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു.

sameeksha-malabarinews

സദാചാര ഗുണ്ടായിസത്തിനെതിരെ കേരളത്തില്‍ നടന്ന ചുംബന സമരത്തിന് രാഷ്ട്രീയ അവ്യക്തതയുണ്ടായിരുന്നു. ഫാസിസത്തിനെതിരെയാണ് ചുംബന സമരമെന്ന് ആലപ്പുഴ സമരത്തിലാണ് പറഞ്ഞത്. ഇതുകാരണമാണ് സമരം അടിച്ചമര്‍ത്തപ്പെട്ടത്. ഇത് മറികടക്കുകയാണ് ചുംബനത്തെരുവിന്‍റെ ലക്ഷ്യമെന്നും ഞാറ്റുവേല പ്രവര്‍ത്തകര്‍ പറഞ്ഞു.

അതേസമയം സമരത്തെ എന്ത് വിലകൊടുത്തും നേരിടുമെന്ന് ഹനുമാന്‍ സേന നേതാവ് ഭക്തവത്സലന്‍ പറഞ്ഞു. ചുംബനത്തെരുവ് പരിപാടി തടയാനാണ് തങ്ങളുടെ തീരുമാനെന്നും ഹനുമാന്‍സേന നേതാക്കള്‍ പറഞ്ഞു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!