കോഴിക്കോട്‌ നാലുവയസ്സുകാരിയെ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ പീഡിപ്പിച്ചു

Untitled-1 copyകോഴിക്കോട്‌ : കോഴിക്കോട്‌ നാദാപുരം പാറക്കടവില്‍ എല്‍ കെ ജി വിദ്യാര്‍ത്ഥിനിയെയാണ്‌ പീഡിപ്പിച്ചതായി പരാതി. സ്‌കൂള്‍ ഹോസ്റ്റലിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ്‌ കുട്ടിയെ പീഡിപ്പിച്ചത്‌. കഴിഞ്ഞ ഒക്‌ടോബര്‍ 30 നാണ്‌ സംഭവം നടന്നതെന്ന്‌ രക്ഷിതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന്‌ സ്‌കൂള്‍ ഉപരോധിക്കുകയാണ്‌.

സ്‌കൂള്‍ വിട്ട്‌ വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന്‌ ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിച്ചതിനെ തുടര്‍ന്നാണ്‌ കുട്ടി പീഡനത്തിനിരയായിതായി മനസ്സിലായത്‌. സംഭവത്തെ തുടര്‍ന്ന്‌ രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതര്‍ക്കും, മാനേജ്‌മെന്റിനും പരാതി നല്‍കിയിരുന്നുവെങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ്‌ ഇപ്പോള്‍ സ്‌കൂള്‍ ഉപരോധിക്കുന്നത്‌.

പെണ്‍കുട്ടി തലശ്ശേരിയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്‌.