കോഴിക്കോട് ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു

മരിച്ചത് തിരൂര്‍ മീനടത്തൂര്‍ സ്വദേശികള്‍
കോഴിക്കോട്:  രാമനാട്ടുകര ബൈപ്പാസില്‍ മലപ്പുറം കോഴിക്കോട് അതിര്‍ത്തിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം നാല് പേര്‍ മരിച്ചു. തിരൂരിനടുത്ത താനാളൂര്‍ മീനടത്തൂര്‍ സ്വദേശികളായ വരിക്കോട്ടില്‍ യാഹുട്ടി(62), ഭാര്യ നഫീസ്(55), മകള്‍ സഹീറ(30), ബന്ധുകൂടിയായ വാഹനമോടിച്ചിരുന്ന മഠത്തില്‍ പറമ്പില്‍ സൈനുദ്ധീന്‍ ഹാജി(50), എന്നിവരാണ് മരിച്ചത്. സഹീറയുടെ മക്കളായ ഷാസ(8), ഷെഫിന്‍(5) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിങ്കളാഴ്ച പകല്‍ ഒരുമണിയോടെയാണ് അപകടം നടന്നത് കോഴിക്കോട്ടെ കണ്ണാശുപത്രിയിലേക്ക് ചികത്സക്കായി വന്നതായിരുന്നു കുടുംബം.
സൈനുദ്ധീന്‍ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. നഫീസ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലും മറ്റുള്ള രണ്ട് പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

ലോറിയിലുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ലോറി ഫറോോക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.

മരിച്ച സഹീറ പ്രവാസിയായ മലപ്പുറം പൊന്‍മുണ്ടം വരിക്കോട്ടില്‍ യൂനസിന്റെ ഭാര്യയാണ്.
യാഹുട്ടിയുടെ മക്കള്‍ മുനീര്‍(ദുബായ്) സുമയ്യ, സജിന. സൈനുദ്ധീന്‍ പരേതനായ സൈയ്ദ മുഹമ്മദിന്റെ മകനാണ് ഭാര്യ സാജിദ, മക്കള്‍ ഫവാസ്, ഷഹന,ഷിഫാന്‍.

Related Articles