കോഴിക്കോട് ഞായറാഴ്ചകളില്‍ സ്വകാര്യ ബസുകള്‍ അവധിയില്‍; യാത്രക്കാര്‍ ദുരിതത്തില്‍

കോഴിക്കോട് : കോഴിക്കോട് നിന്ന് വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന സ്വകാര്യ ബസുകള്‍ ഞായറാഴ്ചകളില്‍ ട്രിപ്പുകള്‍ മുടക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ട്രിപ്പ് മുടക്കം രാത്രിയിലാണ് കൂടുതലും ഉണ്ടാകുന്നതെന്ന് യാത്രക്കാര്‍ ആരോപിക്കു പറഞ്ഞു. ഇതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് വന്‍കൂലി നല്‍കി ഓട്ടോറിക്ഷയേയും മറ്റും ആശ്രയിക്കേണ്ട അവസ്ഥയാണിപ്പോഴുള്ളത്.

തുടര്‍ച്ചയായുള്ള ട്രിപ്പ് മുടക്കം മോട്ടോര്‍ വാഹന വകുപ്പിന്റെയും പോലീസിന്റെയും ശ്രദ്ധയില്‍പെടുത്തിയിട്ടും പരിഹാരമാകുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു. കോഴിക്കോട് നിന്ന് ഉള്ളേ്യരി വഴി കൊയിലാണ്ടിയിലേക്ക് പോകുന്ന ഒരു ബസ് ഞായറാഴ്ചകളില്‍ ട്രിപ്പ് മുടക്കുന്നത് സ്ഥിരമാണെന്നും ആരോപിക്കപ്പെടുന്നു.

കോഴിക്കോട് നിന്ന് ചീക്കോട്ട് കാവിലേക്ക് പോകുന്ന ബസ് തുടര്‍ച്ചയായി അനുവദനീയമായ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കോഴിക്കോട് ചീക്കോട്ടുകാവി റൂട്ടിലെ ഏക ബസ് ഉള്ളേ്യരി ട്രിപ്പ് അവസാനിപ്പിക്കുന്ന അവസ്ഥയാണിപ്പോഴുള്ളത്.