കോഴിക്കോട്‌ സ്വകാര്യബസ്‌ കാറുമായി കൂട്ടിയിടിച്ച്‌ 20 ഓളം പേര്‍ക്ക്‌ പരിക്ക്‌

Untitled-1 copyകോഴിക്കോട്‌: കോഴിക്കോട്‌ സ്വകാര്യബസ്‌ കാറുമായി കൂട്ടിയിടിച്ച്‌ ഇരുപതോളം പേര്‍ക്ക്‌ പരിക്കേറ്റു. പൊറ്റമല്‍ ഇന്നു രാവിലെ ഏഴുമണിയോടെയാണ്‌ അപകടം സംഭവിച്ചത്‌. ആരുടെയും പരിക്ക്‌ ഗുരുതരമല്ല. കുറ്റിയാടിയിലേക്ക്‌ പോവുകയായിരുന്ന ശ്രീ ഗോകുലം ബസ്സാണ്‌ അപകടത്തില്‍പ്പെട്ടത്‌.

പരിക്കേറ്റവരെ കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

അപകടത്തെ തുടര്‍ന്ന്‌ ഏറെനേരം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ക്രെയിന്‍ ഉപയോഗിച്ച്‌ വാഹനങ്ങള്‍ മാറ്റിയ ശേഷമാണ്‌ ഇതുവഴിയുളള ഗതാഗതം പുനഃസ്ഥാപിച്ചത്‌.