കോഴിക്കോട്‌ മാവൂര്‍റോഡ്‌ മേല്‍പ്പാലത്തില്‍ 7 വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 36 പേര്‍ക്ക്‌ പരിക്ക്‌

Story dated:Saturday February 6th, 2016,04 10:pm
sameeksha sameeksha

calicut bus accident 3കോഴിക്കോട്‌: കോഴിക്കോട്‌ ബസ്സുകളുള്‍പ്പെടെ ഏഴോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 36 പേര്‍ക്ക്‌ പരിക്കേറ്റു. ഇന്ന്‌ ഉച്ചയ്‌ക്ക്‌ 12.45 ഓടെ മാവൂര്‍റോഡ്‌ ഓവര്‍ബ്രിഡ്‌ജില്‍ വെച്ചാണ്‌ അപകടം സംഭവിച്ചത്‌. അപകടത്തില്‍ പരിക്കേറ്റ 23 പേരെ കോഴിക്കോട്‌ ബേബിമെമ്മോറിയല്‍ ആശുപത്രിയിലും 13 പേരെ കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്‌. അപകടത്തില്‍ പരിക്കേറ്റ ബൈക്ക്‌ യാത്രികന്റെ നില ഗുരുതരമാണ്‌.calicut bus accident 2 copy

ഫാത്തിമ എന്ന സ്വകാര്യബസ്‌ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ്‌ അപകടം സംഭവിച്ചത്‌. സ്വകാര്യബസും രണ്ട്‌ സിറ്റിബസും ഇരുചക്രവാഹനങ്ങളും കാറും ഉള്‍പ്പെടെയാണ്‌ അപകടത്തില്‍പ്പെട്ടത്‌. സ്വകാര്യബസിന്റെ അമിത വേഗതയാണ്‌ അപകടത്തിന്‌ ഇടയാക്കിയതെന്നാണ്‌ റിപ്പോര്‍ട്ട്‌.