കോഴിക്കോട്‌ കുറ്റിയാടിയില്‍ സ്‌ഫോടനം: മൂന്ന്‌ പേര്‍ക്ക്‌ പരുക്കേറ്റു

Untitled-1 copyകോഴിക്കോട്‌: കുറ്റിയാടിയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന്‌ പേര്‍ക്ക്‌ പരിക്കേറ്റു. ടൗണിലെ ചെരുപ്പുകടയ്‌ക്ക്‌ സമീപമാണ്‌ സ്‌ഫോടനം സംഭവിച്ചത്‌. ഇതുവഴി നടന്നു പോയവര്‍ക്കാണ്‌ പരുക്കേറ്റത്‌. കടയ്‌ക്കരികില്‍ സൂക്ഷിച്ചിരുന്ന ബോംബാണ്‌ പൊട്ടിയതെന്നാണ്‌ റിപ്പോര്‍ട്ട്‌. സംഭവത്തെ തുടര്‍ന്ന്‌ പോലീസ്‌ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഇന്നു രാവിലെ പത്തുമണിയോടെയാണ്‌ സ്‌ഫോടനം ഉണ്ടായത്‌.

പരുക്കേറ്റ മൂന്ന്‌ പേരെയും കുറ്റിയാടി താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌ ഇവരെ കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റും.