Section

malabari-logo-mobile

കോഴിക്കോട്‌ വാഹന ഗോഡൗണില്‍ നിന്ന്‌ ബൈക്ക്‌ മോഷ്ടിച്ച യുവാക്കള്‍ അറസ്‌റ്റില്‍

HIGHLIGHTS : കോഴിക്കോട്‌: വാഹന ഗോഡൗണില്‍ നിന്ന്‌ രജിസ്‌ട്രേഷന്‍ നടത്താത്ത രണ്ട്‌ ബൈക്കുകള്‍ മോഷ്ടിച്ച പ്രായപൂര്‍ത്തിയാകാത്ത രണ്ട്‌ പേര്‍ ഉള്‍പ്പെടെ അഞ്ചുപോര്‍ പ...

Untitled-2 copyകോഴിക്കോട്‌: വാഹന ഗോഡൗണില്‍ നിന്ന്‌ രജിസ്‌ട്രേഷന്‍ നടത്താത്ത രണ്ട്‌ ബൈക്കുകള്‍ മോഷ്ടിച്ച പ്രായപൂര്‍ത്തിയാകാത്ത രണ്ട്‌ പേര്‍ ഉള്‍പ്പെടെ അഞ്ചുപോര്‍ പോലീസ്‌ പിടിയിലായി.

ദേശീയപാതയിലെ കനകാലയ ബാങ്കിന്‌ സമീപമുള്ള കെവിആര്‍ മോട്ടോഴ്‌സിന്റെ വാഹനയാഡില്‍ നിര്‍ത്തിയിട്ടിരുന്ന പള്‍സര്‍ 18 ബൈക്കുകളാണ്‌ ചുമര്‍ കുത്തി തുറന്ന്‌ മോഷ്ടിച്ചത്‌. മോഷ്ടിച്ച ബൈക്കുകള്‍ മുറിച്ച്‌ വില്‍ക്കുകയായിരുന്നു. നരിക്കുനി സ്വദേശി കെ വിഷ്‌ണു(18), തലക്കുളത്തൂര്‍ സ്വദേശികളായ പിപി അഖില്‍(21), പി വൈശാഖ്‌ (20) എന്നിവരും പതിനേഴ്‌ വയസ്‌ പ്രായമുള്ള മറ്റ്‌ രണ്ടുപേരുമാണ്‌ പിടിയിലായത്‌.

sameeksha-malabarinews

വിഷ്‌ണുവും അഖിലും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയും ചേര്‍ന്നാണ്‌ ഒക്ടോബര്‍ നാലിന്‌ പുലര്‍ച്ചെ ഒരുമണിയോടെ ബൈക്കുകള്‍ ചുമര്‍ പൊളിച്ച്‌ പുറത്തിറക്കിയത്‌. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു യുവാവിന്റെ സഹായത്തോടെ ബൈക്കുകള്‍ വില്‍പ്പന നടത്തുകയായിരുന്നു. കളവ്‌ മുതാലണെന്ന്‌ അറിഞ്ഞുകൊണ്ടുതന്നെ വൈശാഖ്‌ പതിനായിരം രൂപയ്‌ക്ക്‌ വാങ്ങുകയായിരുന്നു.

മോഷ്ടിച്ച ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ്‌ മാറ്റി ഉപയോഗിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയും തലക്കുളത്തൂരിലെ ഒരു വര്‍ക്ക്‌ഷോപ്പില്‍ എത്തിച്ചപ്പോള്‍ പോലീസിന്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ പിടികൂടാനായത്‌. തൊണ്ടി ബൈക്കുകള്‍ രണ്ടും പോലീസ്‌ കണ്ടെടുത്തു.

നടക്കാവ്‌ എസ്‌ഐ ജി ഗോപ കുമാറും സംഘവുമാണ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്‌തത്‌. അന്വേഷണ സംഘത്തില്‍ എസ്‌ ഐ പുരുഷോത്തമന്‍, എഎസ്‌ഐ മാരായ പ്രകാശന്‍, വിജയന്‍, സീനിയര്‍ സിപിഒ മാരായ കെ ശ്രീനിവാസന്‍, എ അനില്‍ കുമാര്‍, പി പ്രസാദ്‌, പോലീസുകരായ അബ്ദുറഹ്മാന്‍, സന്തോഷ്‌ കുമാര്‍ എന്നിവരും ഉള്‍പ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!