കോഴിക്കോട് ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

കോഴിക്കോട് :ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഇന്ന് രാവിലെ പത്തേ മുക്കാലോടെ വെസ്റ്റ്ഹില്ലിലാണ് അപകടം നടന്നത്. അപകടത്തില്‍പ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല.

വെസ്റ്റ്ഹില്‍ ചുങ്കത്തിനടുത്ത് കോയറോഡിലായിരുന്നു അപകടം നടന്നത്. അപകടം നടന്നതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം താല്‍ക്കാലികമായി തടസ്സപ്പെട്ടു.