കോഴിക്കോട് ബീച്ചില്‍ മദ്ധ്യവയസ്‌ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചില്‍ പഴയ പാസ്‌പോര്‍ട്ട് ഓഫീസിന് സമീപം മദ്ധ്യവയസ്‌ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിച്ചിറ സ്വദേശി അബ്ദുല്‍ അസീസ്(50) ആണ് മരിച്ചത്.

തലയ്ക്ക് കല്ലുകൊണ്ട് കുത്തിയതിനെ തുടര്‍ന്നാകാം മരണം സംഭവിച്ചതെന്ന് പോലീസ്. മൃതദേഹത്തിന് സമീപത്തുനിന്ന് കുത്താന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കല്ലും കണ്ടെത്തിയിട്ടുണ്ട്.

സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചു.