കൃത്രിമ പാസ്‌പോര്‍ട്ടുമായി കോഴിക്കോട്‌ വിമാനത്താവളത്തില്‍ 2 യുവാക്കള്‍ പിടിയില്‍

CCJ_shaajol_shameel_calicutinternationalairport_1g1k79mddtകൊണ്ടോട്ടി: പാസ്‌പോര്‍ട്ടില്‍ ജനനത്തിയ്യതി തിരുത്തി കോഴിക്കോട്‌ വിമാനത്താവളത്തിലെത്തിയ രണ്ട്‌ യുവാക്കളെ വ്യത്യസ്‌ത സംഭവങ്ങളിലായി എമിഗ്രേഷന്‍ വിഭാഗം പിടികൂടി.

മലപ്പുറം താനാളൂര്‍ കുന്നത്ത്‌ അബ്ദുള്‍ നാസര്‍, പാലക്കാട്‌ മുളയങ്കാവ്‌ കുരക്കല്ലൂര്‍ പൊട്ടഞ്ചിറ ഷറഫുദ്ദീന്‍(27) എന്നിവരാണ്‌ പിടിയിലായത്‌. ഇരുവരും വ്യാഴാഴ്‌ച രാവിലെയുള്ള ഇത്തിഹാദ്‌ വിമാനത്തില്‍ എത്തിയതായിരുന്നു. എയര്‍ ഇന്ത്യ വിമാനത്തില്‍ ദുബായിലേക്ക്‌ പോകാനാണ്‌ വിമാനത്താവളത്തില്‍ എത്തിയത്‌. പാസ്‌പോര്‍ട്ട്‌ പരിശോധിച്ചപ്പോഴാണ്‌ ജനനത്തിയ്യതി തിരുത്തിയതായി കണ്ടെത്തിയത്‌. സംഭവത്തെ തുടര്‍ന്ന്‌ ഇരുവരെയും കരിപ്പൂര്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.