Section

malabari-logo-mobile

ട്രാവല്‍ എജന്‍സി മുങ്ങി ഉംറ തീര്‍ത്ഥാടകര്‍ ഒരാഴ്‌ചയായി കരിപ്പുരില്‍ കുടുങ്ങി കിടക്കുന്നു

HIGHLIGHTS : കൊണ്ടോട്ടി: കോഴിക്കോട്‌ വിമാനത്താവളം വഴി യാത്രചെയ്‌ത്‌ ഉംറ ചെയ്യാനെത്തിയ 43 ഉംറ തീര്‍ത്ഥാടകര്‍ ട്രാവല്‍ ഏജന്‍സി പണവുമായി മുങ്ങിയതോടെ കരിപ്പൂരില്‍

CCJ_shaajol_shameel_calicutinternationalairport_1g1k79mddtകൊണ്ടോട്ടി: കോഴിക്കോട്‌ വിമാനത്താവളം വഴി യാത്രചെയ്‌ത്‌ ഉംറ ചെയ്യാനെത്തിയ 43 ഉംറ തീര്‍ത്ഥാടകര്‍ ട്രാവല്‍ ഏജന്‍സി പണവുമായി മുങ്ങിയതോടെ കരിപ്പൂരില്‍ കുടുങ്ങി മംഗലാപുരം സ്വദേശികളായ സ്‌ത്രീകളും കുട്ടികളും വന്ദ്യവയോധികരായ തീര്‍ത്ഥാടകരുമാണ്‌ കഴിഞ്ഞ തിങ്കളാഴ്‌ച മുതല്‍ കരിപ്പുരില്‍ കുടുങ്ങിക്കിടക്കുന്നത്‌. മലപ്പുറം മുണ്ടുപറമ്പിലുള്ള ഒരു ട്രാവല്‍ ഏജന്‍സിയാണ്‌ ഇവരെ ഇവിടെ എത്തിച്ചത്‌.
43 അംഗങ്ങളില്‍ നിന്നുമായി 28 ലക്ഷം രൂപയാണ്‌ ട്രാവല്‍ ഏജന്‍സി വാങ്ങിയിട്ടുള്ളത്‌ മംഗലാലാപുരത്ത്‌ നിന്ന്‌ പുത്തനത്താണി സ്വദേശിയായ ഏജന്റാണ്‌ ഇവരില്‍ നി്‌ന്ന്‌ പണം വാങ്ങിയത്‌. മുംബയില്‍ നിന്ന്‌ കഴിഞ്ഞ ഏപ്രില്‍ ഒന്നിന്‌ പോകാമെന്നായിരുന്നു പറഞ്ഞിരുന്നത്‌. പിന്നീട്‌ യാത്ര എട്ടാംതിയ്യതിയിലേക്ക്‌ മാറ്റി, വീണ്ടും യാത്ര മുടങ്ങിയതോടെ ഇനി യാത്ര കരിപ്പുര്‍ വഴിയാണെന്ന്‌ വിശ്വസിപ്പിച്ച്‌ ഇവിടെയത്തിച്ച്‌ ഹോട്ടലില്‍ താമസിപ്പിക്കുയായിരിന്നു. ശനിയാഴ്‌ചയും ഇവര്‍ക്ക്‌ പോകാന്‍ കഴിയാഞ്ഞതോടെ ട്രാവല്‍ ഏജന്റും ഉടമയും മുങ്ങി. ഇവരുടെ പാസ്‌പ്പോര്‍ട്ടും രേഖകളും വിസ അടിക്കുവാനായി മഞ്ചേരിയിലെ ഒരു ട്രാവല്‍സില്‍ നല്‍കിയിട്ടുണ്ട്‌. ഇവിടെ പണം അടക്കാത്തതിനാല്‍ ഈ ഏജന്‍സി പാസ്‌പോര്‍ട്ട്‌ തിരിച്ചുനല്‍കിയിട്ടില്ല.
അനശ്ചിതത്തില്‍ കഴിയുന്ന ഈ തീര്‍ത്ഥാടകസംഘത്തെ കൊണ്ടോട്ടി ബ്ലോക്ക പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജബ്ബാര്‍ ഹാജിയും സാമുഹ്യപ്രവര്‍ത്തകനായ എംസി മുഹമ്മദും ഇടപെട്ട്‌ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന്‌ മുസാഫിര്‍ ഖാനയിലേക്ക മാറ്റിയിരിരക്കുകയാണ്‌.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!