Section

malabari-logo-mobile

കോഴിക്കോട്‌ വിമാനത്താവളത്തില്‍ വാഹന പാര്‍ക്കിങ്‌ ഫീസ്‌ വര്‍ദ്ധിപ്പിച്ചു

HIGHLIGHTS : കൊണ്ടോട്ടി: കോഴിക്കോട്‌ അന്താരാഷ്‌ട്ര വിമാനത്തവളത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുന്നതിനുള്ള ഫീസ്‌ വര്‍ദ്ധിപ്പിച്ചു.

imagesകൊണ്ടോട്ടി: കോഴിക്കോട്‌ അന്താരാഷ്‌ട്ര വിമാനത്തവളത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുന്നതിനുള്ള ഫീസ്‌ വര്‍ദ്ധിപ്പിച്ചു. ഇനിമുതല്‍ ഇരുചക്ര വാഹനങ്ങള്‍ക്കും പാര്‍ക്കിങ്‌ ഫീസ്‌ നല്‍കേണ്ടി വരും. പുതുക്കിയ നിരക്ക്‌ ഈ മാസം 21 മുതല്‍ നിലവില്‍ വരും.

കാറുകളുടെ പാര്‍ക്കിങ്‌ ഫീസ്‌ 60 രൂപയില്‍ നിന്ന്‌ 85 രൂപയായി വര്‍ദ്ധിപ്പിച്ചു. കാറുകളുടെ പ്രീമിയം പാര്‍ക്കിങിന്‌ 150 രൂപ നല്‍കേണ്ടി വരും. ബസുകള്‍ക്ക്‌ 100 രൂപയും , പ്രീമിയം പാര്‍ക്കിങിന്‌ 315 രൂപയും നല്‍കേണ്ടി വരും. മിനി ബസുകള്‍ക്കും, ടെമ്പോകള്‍ക്കും 100 രൂപയാക്കി. ഇരുചക്ര വാഹനങ്ങള്‍ക്ക്‌ 20 രൂപയാണ്‌ പാര്‍ക്കിങ്‌ ഫീസ്‌.

sameeksha-malabarinews

രണ്ട്‌ മണിക്കൂറിനാണ്‌ ഈ നിരക്ക്‌. ഓരോ മണിക്കൂറും കൂടുന്നതിനനുസരിച്ച്‌ 20 രൂപ കൂടുതല്‍ നല്‍കേണ്ടി വരും. എയര്‍പോര്‍ട്ട്‌ അതോറിറ്റിയുടെ കേന്ദ്ര ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ ഈ നിരക്ക്‌ വര്‍ദ്ധന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!