കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; ഒന്നാം പ്രതി അറസ്റ്റില്‍

download (1)ബംഗളൂരു: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഷഹാബാസ് അറസ്റ്റില്‍. പ്രതിയെ ബാംഗ്ലൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഡിആര്‍ഐക്ക് കൈമാറി. കേസിലെ മറ്റു പ്രതികളായ കൊടുവള്ളി സ്വദേശി നബീല്‍, അബ്ദുള്‍ ലയിസ് എന്നിവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച എയര്‍ഹോസ്റ്റസ് ഹിറോ മാസ, സുഹൃത്ത് രാഹില എന്നിവരെ നവംബര്‍ 8 ന് ഡിആര്‍ഐ പിടികൂടിയിരുന്നു.

സിനിമാ നിര്‍മ്മാണത്തിന്റെ മറവിലാണ് സ്വര്‍ണക്കടത്തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണം സിനിമാ രംഗത്തേക്കും വ്യാപിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്‍ ഇടവേള ബാബുവിനെ കഴിഞ്ഞ തിങ്കളാഴ്ച ഡിആര്‍ഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.