കോഴിക്കോട്‌ വിമാനത്താവളത്തില്‍ ജവാന്‍ കൊല്ലപ്പെട്ട സംഭവം;9 പ്രതികള്‍ റിമാന്‍ഡില്‍

Story dated:Saturday June 13th, 2015,04 49:pm
sameeksha sameeksha

calicut airportകോഴിക്കോട്‌: കോഴിക്കോട്‌ വിമാനത്താവളത്തില്‍ ജവാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 25 സിഐഎസ്‌എഫുകാരെ അറസ്റ്റുചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. അതേസമയം സംഭവത്തില്‍ 9 പ്രതികളെ കോടതി റിമാന്‍ഡ്‌ ചെയ്‌തു. മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയാണ്‌ പ്രതികളെ ഈ മാസം 27 വരെ റിമാന്‍ഡ്‌ ചെയ്‌തത്‌. കൂടുതല്‍ അറസ്റ്റ്‌ ഉടന്‍ ഉണ്ടാകുമെന്നാണ്‌ അന്വേഷഷണ സംഘം നല്‍കുന്ന വിവരം.
മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയടക്കമുള്ള കുറ്റങ്ങളാണ്‌ ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്‌. കോഴിക്കോട്‌ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്ഥരായ സണ്ണി തോമസ്‌, അജികുമാര്‍ എന്നിവരുടെ അറസ്‌റ്റാണ്‌ താമസിയാതെ രേഖപ്പെടുത്തുക. അതേസമയം എയര്‍പോര്‍ട്ടില്‍ നാശനഷ്ടമുണ്ടാക്കിയ അക്രമവുമായി ബന്ധപ്പെട്ട്‌ രജിസ്റ്റര്‍ ചെയ്‌ത കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്‌. മലപ്പുറം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ്‌ ഈ കേസിന്റെ അന്വേഷണം. 54 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്ന കേസില്‍ ഒരു കൂട്ടം സിഐഎസ്‌എഫുകാരാണ്‌ പ്രകളാക്കിയിരിക്കുന്നത്‌. അന്വേഷണത്തിന്റെ ഭാഗമായി റണ്‍വേയും പോലീസ്‌ പരിശോധന നടത്തി.

കൊല്ലപ്പെട്ട എസ്‌എസ്‌ യാദവിന്‌ വെടിയേറ്റ ശേഷവും സിതാറാം ചൗധരി വെടിവെച്ചതായി പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇക്കാര്യം സിസിടിവി ദൃശ്യങ്ങളില്‍ നിന്ന്‌ വ്യക്തമാവുകയും ചെയ്‌തിട്ടുണ്ട്‌.