കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പ്രവാസികള്‍ മാര്‍ച്ച് നടത്തി

കരിപ്പൂര്‍: ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് എത്തുന്ന പ്രവാസികളെ കൊള്ളയടിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ വ്യാപക പ്രതിഷേധം. ഇക്കാര്യത്തില്‍ പ്രതിഷേധിച്ച് കേരള പ്രവാസിസംഘം കൊണ്ടോട്ടി, അരീക്കോട് ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.

ബുധനാഴ്ച വൈകീട്ട് ന്യുഹ്മാന്‍ ജങ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവാസികള്‍ പങ്കെടുത്തു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കുറ്റകരമായ അനാസ്ഥക്കെതിരെ നടപടിവേണമെന്ന് മാര്‍ച്ചില്‍ ആവശ്യമുയര്‍ന്നു. യാത്രക്കാരുടെ നഷ്ടപ്പെട്ട വസ്തുക്കള്‍ കണ്ടെത്തി തിരിച്ചു നല്‍കണമെന്നും ആവശ്യമുയര്‍ന്നു.

പ്രവാസിസംഘം സംസ്ഥാന കമ്മിറ്റിയംഗം ദിലീപ് ഉദ്ഘാടനം ചെയ്തു. പി സി നൗഷാദ് അധ്യക്ഷനായി. ഷിഹാബ് കോട്ട, പി എന്‍ ഫൈസല്‍, വി പി മുഹമ്മദ് കുട്ടി, എം അലി മുണ്ടിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles