കരിപ്പൂരിനായി ജനകീയ ഒപ്പ് ശേഖരണo

പരപ്പനങ്ങാടി: കരിപ്പൂർ വിമാനത്താവളത്തെ നശിപ്പിക്കാനുള്ള നിഗൂഡ നീക്കത്തിനെതിരിലും ഹജ്ജ് എം ബാർക്കേഷൻ പുനസ്ഥാപിക്കാൻ അവശ്യപ്പെട്ടും ഐ.എൻ .എൽ കോഴിക്കോട് ,മലപ്പുറം ജില്ലകളിൽ പ്രഖ്യാപിച്ച ക്യാംപയിനോടനുബന്ധിച്ചു പരപ്പനങ്ങാടി മുൻസിപ്പൽ ഐ.എൻ .എൽ കമ്മറ്റി ജനകീയ ഒപ്പ് ശേഖരണ കേന്ദ്രം സംഘടിപ്പിച്ചു. പരപ്പനങ്ങാടി മുൻസിപ്പൽ കൗൺസിലർ അഷ്റഫ് ശിഫ ഉൽഘാടനം ചെയ്തു. പരിപാടിയിൽ സൈദ് മുഹമ്മദ് തേനത്ത്, ഷാജി സമീർ പാടശ്ശേരി, അസ്സു ചെട്ടിപ്പടി ,പി കെ റഫീക്ക് , ഇ വി പീച്ചു ,ബഷീർ മാസ്റ്റർ ഉള്ളണം എന്നിവർ പങ്കെടുത്തു.