കരിപ്പൂരില്‍ ലാന്‍ഡിംഗിനിടെ വിമാന്നം തെന്നിമാറി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനം തെന്നിമാറി റണ്‍വേയില്‍ നിന്നും പുറത്തേക്കു പോയി. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് വന്‍ ദുരന്തത്തിലേക്ക് വഴിമാറാമായിരുന്ന അപകടം സംഭവിച്ചത്. ബംഗളൂരുവില്‍ നിന്ന് സ്‌പൈസ് ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അതെസമയം വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഇതെ തുടര്‍ന്ന് വിമാനം സുരക്ഷിതമായ മാറ്റി.

വിമാനത്തില്‍ 60 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ലാന്‍ഡിംഗിനായി റണ്‍വേയില്‍ ഇറങ്ങിയ വിമാനം ഇടതുഭാഗത്തേക്ക് നിങ്ങുകയായിരുന്നു. അപകടസ്ഥിതി മനസിലായ ഉടന്‍ തന്നെ വിമാനത്താവളത്തിലെ അഗ്നിശമനസേനാ ജീവനക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു.

അധികൃതരുടെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് അപകടത്തില്‍ നിന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടത്. പൈലറ്റ്മാര്‍ക്ക് മനസിലാക്കാനായി റണ്‍വേക്ക് പുറത്തുസ്ഥാപിച്ചിട്ടുള്ള ലൈറ്റുകള്‍ അപകടത്തില്‍ തകര്‍ന്നിട്ടുണ്ട്.