കരിപ്പൂരില്‍ യുവതി പര്‍ദ്ദയ്‌ക്കുള്ളില്‍ ഒളിപ്പിച്ചു കടത്തിയ രണ്ടരക്കോടിയുടെ സ്വര്‍ണം പിടികൂടി

Story dated:Tuesday July 7th, 2015,12 06:pm
sameeksha

CCJ_shaajol_shameel_calicutinternationalairport_1g1k79mddtകരിപ്പൂര്‍: കോഴിക്കോട്‌ വിമാത്താവളം വഴി കടത്താന്‍ ശ്രമിച്ച രണ്ടരക്കോടിയുടെ സ്വര്‍ണവുമായി യുവതി പിടിയില്‍. എയര്‍കസ്റ്റംസ്‌ ഇന്റലിജന്‍സ്‌ വിഭാഗമാണ്‌ പര്‍ദയ്‌ക്കുള്ളില്‍ ഒളിപ്പിച്ച സ്വര്‍ണം പിടികൂടിയത്‌. ഇന്‍ഡിഗോ എയറിന്റെ ദുബൈയ്‌-കോഴിക്കോട്‌ വിമാനത്തിയ എറണാകുളം മട്ടാഞ്ചേരി സ്വദേശിനി ശബ്‌നം എസ്‌ ഫൗസ (30)യാണ്‌ പിടിയിലായത്‌. പ്രതിക്കെതിരെ കോഫെ പോസ നിയമ പ്രാകാരം കേസെടുത്തു.

തിങ്കളാഴ്‌ച രാവിലെ 10 മണിക്കെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ നിന്നും ഇറങ്ങിയ ഫൗസയില്‍ നിന്നും പരിശോധനക്കിടെയാണ്‌ പര്‍ദയ്‌ക്കുള്ളിലെ ജാക്കറ്റില്‍ ഒളിപ്പിച്ച നിലയിലാണ്‌ ഒരു കിലോ തൂക്കം വരുന്ന ഒന്‍പത്‌ സ്വര്‍ണക്കട്ടിളും 116 ഗ്രാം തൂക്കമുള്ള നാല്‌ സ്വര്‍ണ ബിസ്‌കറ്റുളും കണ്ടെത്തിയത്‌. പരിശോധന കഴിഞ്ഞ്‌ പുറത്തിറങ്ങുന്നതിനിടയില്‍ സംശയം തോന്നി വീണ്ടും പരിശോധിച്ചപ്പോഴാണ്‌ സ്വര്‍ണം കണ്ടെത്തിയത്‌.

സ്വര്‍ണക്കടത്തിന്റെ കാരിയറാകാനാണ്‌ ദുബായിലേക്ക്‌ പോയതെന്ന്‌ ഇവര്‍ സമ്മതിച്ചു. 22 ദിവസം മുമ്പാണ്‌ ഇവര്‍ നെടുമ്പാശേരി വഴി ദുബായിലേക്ക്‌ പോയത്‌. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്‌ത്രീകളെ പരിശോധിക്കുന്നത്‌ കുറവാണെന്ന തെറ്റിദ്ധാരണയെ തുടര്‍ന്നാണ്‌ ഇവരെ സ്വര്‍ണക്കടത്തു സംഘം കാരിയറായി ഉപയോഗിച്ചത്‌. സ്വര്‍ണക്കടത്ത്‌ സംഘത്തിലെ ഒരാള്‍ ശബ്‌നക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഇയാളെ പിടികൂടാനായില്ല. ശബ്‌നത്തില്‍ നിന്നും സ്വര്‍ണം വാങ്ങാനെത്തിയ കള്ളകടത്തു സംഘം എയര്‍പ്പോര്‍ട്ടിന്‌ പുറത്ത്‌ ഇവരെ കാത്തു നിന്നിരുന്നു എന്നാല്‍ യുവതി കസ്റ്റഡിയിലായെന്നറിഞ്ഞതോടെ കടന്നു കളയുകായിയരുന്നു. എന്നാല്‍ ഇവരെ കുറിച്ച്‌ കസ്‌റ്റംസിന്‌ വിവരം ലഭിച്ചതായാണ്‌ സൂചന.

അസിസ്‌റ്റന്റ്‌ കമ്മീഷണര്‍മാരായ സിപിഎം അബ്ദുള്‍ റഷീദ്‌,വി. അനന്ദകുമാര്‍എന്നിവരുടെ നേതൃത്വത്തില്‍ ഇന്റലിജന്‍സ്‌ സൂപ്രണ്ടുമാരായ പി എ മുരളീധരന്‍, വി പി ദേവസ്യ, ജി ബാലഗോപാല്‍, ഇന്‍സ്‌പെക്ടര്‍മാരായ പൗലോസ്‌, രാജേഷ്‌ കുമാര്‍, കൗസ്‌തുബ്‌ കുമാര്‍ എന്നിവരാണ്‌ കള്ളക്കടത്ത്‌ പിടികൂടിയത്‌.