Section

malabari-logo-mobile

കരിപ്പൂരില്‍ ദുബൈയില്‍ നിന്നും മടങ്ങിയെത്തിയ പ്രവാസിയെ മര്‍ദിച്ച കസ്റ്റംസ്‌ സൂപ്രണ്ടിനെ സ്ഥലംമാറ്റി

HIGHLIGHTS : കൊണ്ടോട്ടി: ദുബൈയില്‍ നിന്നും നാട്ടിലെക്ക്‌ മടങ്ങിയെത്തിയ പ്രവാസിക്ക്‌ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ച്‌ മര്‍ദനമേറ്റ സംഭവത്തില്‍ കസ്‌റ്റംസ്‌ സൂപ...

Untitled-1 copyകൊണ്ടോട്ടി: ദുബൈയില്‍ നിന്നും നാട്ടിലെക്ക്‌ മടങ്ങിയെത്തിയ പ്രവാസിക്ക്‌ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ച്‌ മര്‍ദനമേറ്റ സംഭവത്തില്‍ കസ്‌റ്റംസ്‌ സൂപ്രണ്ടിനെ സ്ഥലം മാറ്റി. കാസര്‍കോട്‌ സ്വദേശി ഹക്കീം റൂബിയുടെ പാരിതിയിലാണ്‌ എയര്‍ കസ്റ്റംസ്‌ ഇന്റലിജന്‍സ്‌ സൂപ്രണ്ട്‌ ഫ്രാന്‍സിസ്‌ കോടങ്കണ്ടത്തെ സ്ഥലംമാറ്റിയത്‌. കോഴിക്കോട്‌ സെന്‍ട്രല്‍ എക്‌സൈസ്‌ ആസ്ഥാനത്തേക്കാണ്‌ സ്ഥലംമാറ്റിയതെന്നാണ്‌ റിപ്പോര്‍ട്ട്‌. വെള്ളിയാഴ്‌ച രാത്രിയാണ്‌ കരിപ്പൂരില്‍ നിന്നും സ്ഥലംമാറ്റിക്കൊണ്ടുള്ള സന്ദേശം ഫ്രാന്‍സിസിന്‌ ലഭിച്ചത്‌.

ഡിസംബര്‍ മൂന്നിനാണ്‌ സംഭവം നടക്കുന്നത്‌. കാസര്‍കോട്‌ സ്വദേശിയും ദുബൈയില്‍ ഐടി എഞ്ചിനിയറുമായ ഹക്കിം റുബിയെ കൈകൂലി നല്‍കാത്തതിന്റെ പേരില്‍ ഫ്രാന്‍സിസ്‌ മര്‍ദ്ദിക്കുകയും ഏഴ്‌ മണിക്കൂറിലധികം എയര്‍പോട്ടില്‍ ഭക്ഷണം നല്‍കാതെ പിടിച്ചു വെക്കുകയും ചെയ്‌തതായി പരാതിയുണ്ടായിരുന്നു. രാവിലെ 10.30 ന്‌ വിമാന മിറങ്ങിയ ഹക്കീം റൂബിയെ രാത്രി എട്ട്‌ മണിയോടെയാണ്‌ പുറത്തു വിട്ടത്‌. കൂടാതെമര്‍ദനമൊന്നും ഏറ്റിട്ടില്ലെന്ന്‌ എഴുതി വാങ്ങിക്കുകയും ചെയ്‌തു.

sameeksha-malabarinews

സംഗീത സംവിധായകന്‍ എം ജയചന്ദ്രനും സമാനമായ അനുഭവം നേരിട്ടിരുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതേ വിമാനത്താവളത്തിലാണ്‌ മുമ്പ്‌ കസ്റ്റംസ്‌ ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒരാളുടെ ജീവന്‍ നടഷ്ടമായത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!