Section

malabari-logo-mobile

കോഴിക്കോട്‌ വിമാനത്താവളത്തില്‍ സ്വര്‍ണ്ണം ഉപേക്ഷിച്ചയാളെ ഒരു സംഘം തട്ടിക്കൊണ്ടുപോയി

HIGHLIGHTS : കോഴിക്കോട്‌:കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട സ്വര്‍ണ്ണം കസ്റ്റംസ്‌ ഹാളില്‍ ഉപേക്ഷിച്ച്‌

CCJ_shaajol_shameel_calicutinternationalairport_1g1k79mddtകോഴിക്കോട്‌:കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട സ്വര്‍ണ്ണം കസ്റ്റംസ്‌ ഹാളില്‍ ഉപേക്ഷിച്ച്‌ കടന്നുപോയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയതായി സൂചന. സ്വര്‍ണ്ണം കടത്താന്‍ ഇയാളെ കാരിയറായി ഉപയോഗിച്ച കള്ളക്കടത്തു സംഘമാണ്‌ തട്ടിക്കൊണ്ടുപോയതെന്നാണ്‌ കരുതുന്നത്‌.

കുറച്ച്‌ ദിവസം മുന്‍പാണ്‌ കസ്റ്റംസ്‌ ഇന്റലിജന്‍സ്‌ പിടികൂടുമെന്ന്‌ ഉറപ്പായപ്പോള്‍ സ്വര്‍ണ്ണമടങ്ങിയ ബാഗ്‌ ഉപേക്ഷിച്ച്‌ ഈ യാത്രക്കാരന്‍ കടന്നുകളഞ്ഞത്‌. മൂന്ന്‌ ബാഗുമായി ആയിരുന്നു ഇയാള്‍ വിദേശത്തുനിന്ന്‌ എത്തിയത്‌. ഈ ബാഗേജില്‍ നിന്ന്‌ 82 ലക്ഷം വിലവരുന്ന 3 കിലോ സ്വര്‍ണ്ണമാണ്‌ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ കസ്റ്റംസ്‌്‌ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കോഴിക്കോട്‌ ജില്ലക്കാരനാണെന്ന്‌ ബോധ്യമായി ഇയാളെ ചോദ്യം ചെയ്യാനിരിക്കെയാണ്‌ കാണാതാകുന്നത്‌. ഈ സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രകനിലേക്ക്‌ അന്വേഷണം എത്തുന്നത്‌ തടയാനാണ്‌ ഈ തട്ടിക്കൊണ്ടുപോകലെന്ന്‌ കരുതുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!