കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്‌കെച്ച് പെന്നിനുള്ളില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി

download (1)മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണ്ണം പിടികൂടി. സ്‌കെച്ച് പെന്നിനുള്ളിലാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് പിടികൂടിയത്. സംഭവത്തെ തുടര്‍ന്ന് കണ്ണൂര്‍ തലശ്ശേരി സ്വദേശി മുഹമ്മദിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

അരകിലോയോളം വരുന്ന 30 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു മാസത്തിനുള്ളില്‍ 8 പേരില്‍ നിന്നും സ്വര്‍ണ്ണം പിടികൂടിയിരുന്നു.