കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറക്കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം

മലപ്പുറം:കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കാന്‍ യോഗ്യമാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതായ് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.

അടുത്തവര്‍ഷം ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരില്‍ തന്നെയായിരിക്കുമെന്നും മന്ത്രി കെ ടി ജലീല്‍ വ്യക്തമാക്കി.