Section

malabari-logo-mobile

ചെറുവിമാനങ്ങള്‍ ഉപയോഗിക്കില്ല കോഴിക്കോട്ടേക്കുള്ള യാത്രദുരിതം കൂടും

HIGHLIGHTS : കോഴിക്കോട്‌ :റണ്‍വേ അറ്റകുറ്റപണികളുടെ പേരില്‍ മെയ്‌ ഒന്നുമുതല്‍ കരിപ്പൂരിലേക്ക്‌ നടത്തേണ്ട

calicut airport malabarinewsകോഴിക്കോട്‌ :റണ്‍വേ അറ്റകുറ്റപണികളുടെ പേരില്‍ മെയ്‌ ഒന്നുമുതല്‍ കരിപ്പൂരിലേക്ക്‌ നടത്തേണ്ട വിമാനസര്‍വ്വീസുകള്‍ നിര്‍ത്തുന്നതോടെ യാത്രക്ക്‌ ബദല്‍ സംവിധാനങ്ങളില്ലാതെ പ്രവാസികള്‍ ദുരിതത്തിലാകും. വലിയ വിമാനങ്ങളുപയോഗിച്ചുള്ള സര്‍വ്വീസുകളാണ്‌ നിര്‍ത്തിവെക്കാന്‍ ആവിശ്യപെട്ടിട്ടുള്ളത്‌. ഇതിനെ മറികടക്കാന്‍ ചെറുവിമാനങ്ങള്‍ ഉപയോഗിച്ചുള്ള സര്‍വ്വീസ്‌ തുടരാമെന്ന നിര്‍ദ്ദേശം സൗദി, എയര്‍ അറേബ്യ വിമാനകമ്പനികള്‍ തള്ളിയതോടെയാണ്‌ പ്രവാസികള്‍ ആശങ്കയിലായിരിക്കുന്നത്‌. വെക്കേഷന്‍ കാലമായതിനാല്‍ വിമാനയാത്രയില്‍ വന്‍ തിരക്ക്‌ ഉണ്ടാകുന്ന സമയത്താണ്‌ മലബാറിലെ യാത്രക്കാര്‍ക്ക്‌ ഇരുട്ടടിയാകുന്ന ഈ തീരുമാനം വന്നിരിക്കുന്നത്‌.
മലബാറില്‍ നിന്നുള്ള യാത്രക്കാര്‍ കൂടുതലും പോകുന്നത്‌ സൗദി, യുഎഇ എന്നിവടങ്ങളിലേക്കാണ്‌ 420 പേര്‍ക്ക്‌ യാത്ര ചെയ്യാവുന്ന എയര്‍ഇന്ത്യയുടെ ബോയിങ്‌ വിമാനമാണ്‌ ഇപ്പോള്‍ സൗദിയിലേക്ക്‌ പറക്കുന്നത്‌. ഇത്ര സീറ്റുകള്‍ ഉള്ള എയര്‍ക്രാഫ്‌റ്റ്‌ ഉപയോഗിച്ചിട്ടും ടിക്കറ്റ്‌ കിട്ടാത്ത അവസ്ഥയാണുള്ളത്‌. ഇനി ചെറുവിമാനങ്ങള്‍ മാത്രം ഉപയോഗിക്കുമ്പോള്‍ തങ്ങളുടെ സ്ഥിതി എന്താകുമെന്നാണ്‌ സൗദിയില്‍ ജോലി ചെയ്യുന്ന സാധാരണക്കാരായ മലയാളികളുടെ ചോദ്യം.

സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കുന്നതോടെ കോഴിക്കോട്‌ എയര്‍പോര്‍്‌ട്ടില്‍ ജോലി ചെയ്യുന്നവരും തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ്‌ ഇപ്പോള്‍ മൂന്ന്‌ ഷിഫ്‌റ്റില്‍ ജോലി ചെയ്യുന്നത്‌ ഒരു ഷിഫ്‌റ്റായി കുറയുമെന്നാണ്‌ കണക്കാക്കുന്നത്‌

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!